ഒരു ഓണപ്പാട്ട്

തുമ്പപ്പൂവേ പൂത്തിരളേ
നാളെയ്ക്കൊരുവട്ടി പൂതരുമോ
ആയ്ക്കീല ഈയ്ക്കീല ഇളംകൊടി പൂയ്ക്കീല
പിന്നെ ഞാനെങ്ങനെ പൂ തരേണ്ടു?

പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ  
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ  
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ  
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ  


കാക്കപ്പൂവേ പൂത്തിരളേ
നാളെയ്ക്കൊരുവട്ടി പൂതരുമോ?
ആയ്ക്കീല ഈയ്ക്കീല ഇളംകൊടി പൂയ്ക്കീല
പിന്നെ ഞാന്‍ എങ്ങനെ പൂ തരേണ്ടു?

പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ  
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ  
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ  
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ  


അരിപ്പൂപ്പൂവേ  പൂത്തിരളേ
നാളെയ്ക്കൊരുവട്ടി പൂതരുമോ?
ആയ്ക്കീലഈയ്ക്കീല ഇളംകൊടി പൂയ്ക്കീല
പിന്നെ ഞാന്‍ എങ്ങനെ പൂ തരേണ്ടു ?
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ  
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ  
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ  
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ  


പൂവായ പൂവെല്ലാം പിള്ളേര്‍ അറുത്തു 
പൂവാംകുരുന്തല ഞാനും അറുത്തു .
പിള്ളേരടെ പൂവൊക്കെ കത്തിക്കരിഞ്ഞു
ഞങ്ങടെ പൂവൊക്കെ മുങ്ങിത്തെളിഞ്ഞു 

പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ  

പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ  
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ  
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ